Sabarimala | മലകയറാൻ മുന്നൂറോളം യുവതികൾ തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര ഇൻറലിജൻസ് റിപ്പോർട്ട്.

2018-12-26 90

വീണ്ടും മലകയറാൻ മുന്നൂറോളം യുവതികൾ തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര ഇൻറലിജൻസ് റിപ്പോർട്ട്. ഇവരുടെ സംരക്ഷണം ഉറപ്പാക്കാൻ ആയിരം പുരുഷൻമാരാണ് യുവതികൾക്കൊപ്പം ശബരിമലയിൽ എത്തുക. ഇവരുടെ വരവിനു മുൻപുള്ള ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് കഴിഞ്ഞദിവസങ്ങളിൽ യുവതികൾ ശബരിമലയിൽ എത്തിയതെന്ന് സംഘം പറയുന്നു. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജ് വഴിയും രഹസ്യ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയുമാണ് ഇവർ പ്രചരണം നടത്തുന്നത്. മണ്ഡലപൂജ ദിനത്തിനു മുൻപ് സന്നിധാനത്ത് നവോത്ഥാന തെളിയിക്കാനുള്ള തയ്യാറെടുപ്പോടെയാണ് 27നു മുൻപ് തന്നെ ഇവർ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

Videos similaires